പിതാവ് കടം വാങ്ങിയ പണം മുതലാക്കാൻ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : അഞ്ചു പേർ അറസ്റ്റിൽ

Crime India
Print Friendly, PDF & Email

തേനി (തമിഴ്നാട്) – പിതാവ് വായ്പ വാങ്ങിയ പണം തിരികെ നല്കാത്തതിനെ തുടർന്ന് മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മധുരയ്ക്കടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന പത്തൊൻപതുകാരിയാണ് പീഡനത്തിന് ഇരയായത്.യുവതിയുടെ പിതാവ് ചിന്നമന്നൂർ സ്വദേശിയായ മണി എന്നയാളിൽയിൽ നിന്ന് 25000 രൂപാ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നൽയില്ല.

ആശുപത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോയ യുവതിയെ കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ തോട്ടത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് യുവതി തേനി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്കി.അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം പെരിയകുളം മകളിർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *