സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – കേരളസംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ കീഴിലുള്ള റീച്ചിന്റെ ആഭിമുഖ്യത്തില്‍ കോന്നി പഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. വനിതാ സംരംഭകര്‍ക്കുള്ള തൃദിന എല്‍ ഇ ഡി പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. 25 പേര്‍ പരിശീലനം പൂര്‍ത്തീകരിച്ചു.

സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ രേഖ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ആര്‍ രഞ്ജു , വാര്‍ഡ് മെമ്പര്‍മാരായ തുളസി മോഹന്‍ , പുഷ്പ ഉത്തമന്‍ , അര്‍ച്ചന ബാലന്‍, റീച് സ്റ്റേറ്റ് ഹെഡ് ഇന്ദു എസ് കുമാര്‍ , വനിതാ വികസന കോര്‍പറേഷന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്ലേസ്‌മെന്റ് ഓഫീസര്‍ രാഹുല്‍, ഫാക്കല്‍റ്റികളായ രാജ് മുഹമ്മദ്, ജോണ്‍ ബോസ്‌കോ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *