ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട 2024 സ്നേഹസംഗമവും സ്നേഹപാഠവിതരണവും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട എല്ലാവർഷവും നടത്തിവരുന്ന സ്നേഹസംഗമവും സ്നേഹപാഠ വിതരണവും 2024 മെയ്‌ മാസം 19 ന് (19-05-2024 , ഞായർ ) ഉച്ചക്ക് 2 മണിക്ക് അടൂർ വെള്ളകുളങ്ങര മൗണ്ട് ഒലിവ് മാർത്തോമാ പാരിഷ് ഹാളിൽ വച്ച് നടക്കും..
കേരള നിയമസഭ ഡെപ്യുട്ടി സ്പീക്കറും അടൂർ MLA യുമായ ശ്രീ ചിറ്റയം ഗോപകുമാർ
പൊതുസമ്മേളനവും സ്നേഹ പാഠ വിതരണ ഉത്ഘാടനവും നിർവഹിക്കും.

ബ്ലഡ്‌ ഡോണേഴ്സ് കേരള അടൂർ താലൂക് കമ്മിറ്റി ഉത്ഘാടനം അടൂർ നഗരസഭ ചെയർപേഴ്സൻ ശ്രീമതി ദിവ്യ റജി മുഹമ്മദ്‌ നിർവഹിക്കും

അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷൻ SHO ശ്രീ വിഷ്ണു ജി മുഖ്യ പ്രഭാഷണം നടത്തും..

അടൂർ ഫയർ &റസ്ക്യു സ്റ്റേഷൻ ഓഫിസർ ശ്രീ വിനോദ് കുമാർ വി സ്നേഹപാഠ സന്ദേശം നൽകും..
പത്താം ക്ലാസ്,+2 പരീക്ഷകൾക്ക് ഉന്നത മാർക്ക് ലഭിച്ച BDK കുടുബത്തിലെ കുഞ്ഞുങ്ങളെയും രക്തദാന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച BDK അംഗങ്ങളെയും പ്രസ്തുത ചടങ്ങിൽ വെച്ച് ആദരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *