കോന്നി – അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഊട്ടുപാറ സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ യോഗ പരിശീലന ക്ലാസ് മലയാള മനോരമ നല്ലപാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ക്ലാസുകൾക്ക് ശ്രീ ശ്രീ സൻസ് കാർ കേന്ദ്ര ടീച്ചർ ( ആർട്ട് ഓഫ് ലിവിംഗ്, പത്തനംതിട്ട) ശ്രീമതി. രശ്മി രമേശ്, ശ്രീമതി. അജിത എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിൽ സ്കൂൾ മാനേജർ റവ. ഫാദർ. സജു തോമസ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മീനു അനി ഡേവിഡ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പദ്മകുമാർ, ശ്രീമതി. ആനി ജോൺ (SRG കോഓർഡിനേറ്റർ) എന്നിവർ സംസാരിച്ചു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നടത്തിയ യോഗ പ്രശ്നോത്തരിയിൽ ഊട്ടുപാറ സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ വിദ്യാർത്ഥികളായ കുമാരി അർഷാന ഫാത്തിമ, കുമാരി . അലീഷ തെരേസ സജു, ഏദൻ ബിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

What do you feel about this post?
Like
Love
Happy
Haha
Sad

