ഇടവമാസ പൂജകൾക്കായി അയ്യന്റെ നട ഇന്ന് തുറക്കുന്നു

Uncategorized
Print Friendly, PDF & Email

പത്തനംതിട്ട – ഇടവമാസ പൂജകൾക്കായി ശബരിമലനട ഇന്ന് ( ചൊവ്വാഴ്ച ) വൈകീട്ട് അഞ്ചിന് തുറക്കും. ഇടവം ഒന്നായ നാളെ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും. 19-നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *