ചിറ്റാർ: സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി. ഒമ്പതിന് സമാപിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം തുമ്പമൺ ഭദ്രാസന മുൻ സെക്രട്ടറി ഫാദർ ടൈറ്റസ് ജോർജ് പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. പെരുന്നാളിന് മുന്നോടിയായുള്ള വിളംബര റാലി കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് ചാപ്പലിൽ നിന്ന് ആരംഭിച്ച് വൈകിട്ട് സെന്റ് ജോർജ് വലിയ പള്ളിയിൽ സമാപിച്ചു. ബാലചന സംഗമം യുവജന സംഗമം വനിതാ സംഗമം ചെമ്പടപ്പ് റാസ പെരുന്നാൾ റാസ വെച്ചൂട്ട് എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.
മൂന്നിന് ചിറ്റാർ മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ഫീലിപ്പോസ് ചരിവ്പുരയിടത്തിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. സാംസൺ എം സൈമൺ മുഖ്യപ്രഭാഷണം നടത്തും. നാലിന് വൈകിട്ട് ആറിന് തണ്ണിത്തോട് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. അജിമോൻ പാപ്പച്ചൻ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച നടക്കുന്ന വനിതാ സംഗമം മർത്തമറിയം ജനറൽ സെക്രട്ടറി ലീലാമ്മ വർഗീസ് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാദർ എ ബി വർഗീസ് അധ്യക്ഷത വഹിക്കും. ശനിയാഴ്ച കൂത്താട്ടുകുളം സ്റ്റീഫൻസ് ചാപ്പലിൽ ഫാദർ ഗീവർഗീസ് കാഞ്ഞിക്കാവിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ ചെമ്പടുപ്പ് റാസ.
എട്ടിന് വൈകിട്ട് അഞ്ചരയ്ക്ക് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്തയ്ക്ക് കൂത്താട്ടുകുളം കുരിശടിയിൽ സ്വീകരണം. തുടർന്ന് സന്ധ്യാനമസ്‌കാരം. രാത്രി 7 30ന് റാസ സെന്റ് ജോർജ് വലിയ പള്ളിയിലേക്ക്. 9ന് ആകാശദീപക്കാഴ്ച.
ഒമ്പതിന് രാവിലെ ഏഴിന് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. പത്തിന് വെച്ചൂട്ട് നേർച്ച. പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. എബി വർഗീസ്, ട്രസ്റ്റി മനോജ് വർഗീസ്, സെക്രട്ടറി പി. ബി ജോർജ് കൺവീനർ മാരായ ലിനു ഈശോ, ഷിബു അലക്‌സ് എന്നിവർ അറിയിച്ചു.


