കുട്ടനാട് – ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹന്നാൻ മെത്രോപ്പൊലിത്തയുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് പറഞ്ഞു.
ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രഘോഷിക്കുവാനും, ആ സുവിശേഷത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സ്നേഹവും, കാരുണ്യവും അനേകരിലേക്ക് ചൊരിയാനും ഒരു ജീവിതം മുഴുവനും ഒഴിഞ്ഞുവച്ച വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞത്. അക്ഷരാർഥത്തിൽ, ക്രൈസ്തവ സാക്ഷ്യത്തിന്റെ ഒരു മഹനീയ മാതൃക കൂടിയാണ് നമ്മോട് വിട പറഞ്ഞിരിക്കുന്നത്..
സാമൂഹ്യ സേവന രംഗത്തുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും, സഹജീവികളോടുള്ള കരുതലും അങ്ങേയറ്റം പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഏറ്റവും വലിയ പ്രതീകവും മഹനീയ മാതൃകയുമാണ് ഇന്ന് അനേക ജനങ്ങൾ ആശ്രയിക്കുന്ന ബിലിവേഴ്‌സ് മെഡിക്കൽ കോളേജ്..
തിരുമേനിയുടെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിന്റേയും വിശ്വാസികളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു. അനുശോചനം അറിയിക്കുന്നു..
ആത്മീയ യാത്രയുടെ അനശ്വര തേജസ്സിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ..


