സ്കോട്ട്ലൻഡ് : ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ മലയാളിയായ വിദ്യാർത്ഥിയുടെ മരണം വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായെത്തിയ പാലക്കാട് സ്വദേശി വെങ്കിട്ടരാമൻ വിജേഷിനെ ആണ് താമസ സ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിൽ നിന്നും ഭാര്യ പലതവണ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോൾ കൂട്ടുകാരോട് പറഞ്ഞു അന്വേഷിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കൾ താമസസ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് വിജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വര്ഷങ്ങളായി വിജേഷിന്റെ കുടുംബം ഡൽഹിയിൽ സ്ഥിരതാമസമാണ്.. 8 വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിസ്റ്റിങ്ഷനോടെ എം.ബി.എ പൂർത്തിയാക്കിയ ശേഷം സ്റ്റേബാക്കിൽ അവിടെ തന്നെ താമസിച്ച് വരികയായിരുന്നു വിജേഷ്. പോലീസ് വന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്മമാർട്ടത്തിനും പോലീസ് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ ..
What do you feel about this post?
Like
Love
Happy
Haha
Sad

