പീഡനക്കേസ് പ്രതിയുടെ ആക്രമണത്തിൽ റാന്നി എസ്‌ഐക്ക് പരുക്ക്

Crime Pathanamthitta
Print Friendly, PDF & Email

റാന്നി – പീഡനക്കേസിലെ പ്രതിയുടെ ആക്രമണത്തില്‍ എസ്.ഐക്ക് പരുക്ക്. റാന്നി സ്‌റ്റേഷനിലെ എസ്.ഐ മനുവിനാണ് പരുക്കേറ്റത്. അടിച്ചിപ്പുഴ കോളനിയിലെ അഭിലാഷ് എന്ന യുവാവാണ് എസ്.ഐയെ ആക്രമിച്ചത്. അഭിലാഷിന്റെ സുഹൃത്തിന്റെ ഭാര്യ നല്‍കിയ പീഡന പരാതി അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. വൈകിട്ട് മൂന്നു മണിയോടെ റാന്നി-പെരുനാട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ വടശേരിക്കരക്കും മാടമണിനും ഇടയിലുള്ള കള്ളുഷാപ്പിന് സമീപം വച്ചാണ് സംഭവം. പ്രതി പോലീസിനെ കണ്ട് ഓടി. പിടിക്കാനുള്ള ശ്രമത്തിനിടെ എസ്.ഐ മനു പ്രതിയുമായി കെട്ടി മറിഞ്ഞു വീഴുകയായിരുന്നു. മനുവിന്റെ കൈവിരലിന് പൊട്ടലുണ്ട്. അഭിലാഷിനെതിരേ പോലീസിനെ ആക്രമിച്ചതിനും കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *