ബാംഗ്ലൂരിൽ നിന്ന് ആഡംബരക്കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ പിടികൂടി

Crime Eranakulam

എറണാകുളം – ബാംഗ്ലൂരിൽ നിന്ന് ആഡംബരക്കാറിൽ കടത്തുകയായിരുന്ന നൂറ് ഗ്രാം എം.ഡി.എം.എ എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ചെങ്ങമനാട് പോലീസും ചേർന്ന് പിടികൂടി. ദേശീയപാതയിലൂടെ വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. അമിത വേഗത്തിൽ പോലീസിന്റെ ഇടയിലക്ക് വാഹനം ഓടിച്ചു കയറ്റി. സാഹസികമായാണ് പോലീസ് ഒഴിഞ്ഞു മാറിയത്. തുടർന്ന് വേഗത്തിൽ കടന്നു കളഞ്ഞ വാഹനത്തെ പോലീസ് പിന്തുടർന്നു. ചെങ്ങമനാട് വച്ച വാഹനത്തിലുണ്ടായിരുന്ന രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് അപകടകരമായ രീതിയിൽ മയക്കുമരുന്ന് കടത്ത് സംഘം വാഹനം ഓടിച്ചു പോവുകയായിരുന്നു. കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് ഗ്രൂപ്പാണ് വാഹനത്തിലുണ്ടായിരുന്നത്. സംഘത്തേയും വാഹനത്തേയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരാഴ്ചക്കുള്ളിൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 305 ഗ്രാം രാസലഹരിയാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്ന പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും മയക്ക് മരുന്നും പിടികൂടിയിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *