തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ( കുഴീപ്പള്ളി) പെരുന്നാളിന് കൊടിയേറി

Kerala Alappuzha

തലവടി : പരിശുദ്ധ തോമസ്സ്ളീഹായുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ( കുഴിപ്പള്ളി ) മെയ് 13 വരെ നടക്കുന്ന 163-ാം കല്ലിട്ട പെരുന്നാൾ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ,ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്കി.

9ന് സ്വർഗ്ഗാരോഹണ പെരുന്നാൾ നടക്കും.11ന് രാവിലെ മുതൽ ആദ്യഫലം ശേഖരണം നടക്കും. വൈകിട്ട് 5.30 ന് സന്ധ്യാ നമസ്കാരത്തിന് ശേഷം റവ. ഫാദർ ജോൺ ടി. വർഗ്ഗീസ് കുളക്കട വചന ശുശ്രൂഷ നടത്തും. വൈകിട്ട് 8ന് പിതൃസ്മൃതി നടക്കും.

12ന് രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ. ഏബ്രഹാം തോമസ് തടത്തിൽ നേതൃത്വം നല്കും.
വൈകിട്ട് 5.30ന് ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് സന്ധ്യ നമസ്ക്കാരത്തിന് നേതൃത്വം നല്കും. വൈകിട്ട് 6.30ന് റാസയും തുടർന്ന് ഫാദർ തോമസ് പുരയ്ക്കൽ വചന പ്രഭാഷണം നടത്തും. വൈകിട്ട് 7ന് വിവിധ വാദ്യമേളങ്ങളുടെ പ്രകടനം അരങ്ങേറും.

13ന് രാവിലെ 8 ന് മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് നേതൃത്വം നല്കും. ഇടവകയിലെ 80വയസ്സ് പൂർത്തിയായവരെ ആദരിക്കും. ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ,ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ നേതൃത്വം നല്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *