വിമാനത്താവള പരിസരത്ത് ശല്യമായ 20 തെരുവ് നായകളെ കൊന്ന 4 പേരെ അറസ്റ്റ് ചെയ്തു

Crime Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം : വിമാനത്താവള ആഭ്യന്തര ടെർമിനൽ പരിസരത്തു നാട്ടുകാർക്കും കച്ചവടക്കാർക്കും ശല്യമായ തെരുവുനായകളെ പിടിച്ചുകൊണ്ടുപോയി കൊന്ന സംഭവത്തിൽ നാലുപേരെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. നായപിടിത്തക്കാരായ ആലംകോട് സ്വദേശി ഷാജു(48), പെരുമ്പഴുതൂർ സ്വദേശി പ്രശാന്ത് (44), ആറ്റിങ്ങൽ അവനവൻചേരി സ്വദേശി ബൈജു (45), ആറ്റിങ്ങൽ സ്വദേശി ശരത് എന്ന ഉണ്ണി (30) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. നായകളെ കൊന്നതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ അനിമൽസ് വലിയതുറ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. വിമാനത്താവള അധികൃതരുടെ ആവശ്യപ്രകാരമാണ് നായകളെ പിടിച്ചുകൊണ്ടുപോയതെന്ന് നായപിടിത്തക്കാർ വലിയതുറ പോലീസിൽ മൊഴി നൽകി.

ജൂലായ് 26, 27 തീയതികളിൽ ആഭ്യന്തര ടെർമിനൽ പരിസരത്തുനിന്നാണ് നായ്ക്കളെ പിടിച്ചുകൊണ്ടുപോയത്. വിമാനത്താവളത്തിന്റെ നിയന്ത്രണത്തിലുള്ള മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം നായ്ക്കളെ രാസവസ്തു കുത്തിവെച്ച് കൊന്നശേഷം കുഴിച്ചിടുകയായിരുന്നുവെന്ന് ഇവർ പോലീസിനോടു പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി ജെ.ചിഞ്ചുറാണി സംഭവസ്ഥലം സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *