കോഴഞ്ചേരി: താലൂക്ക് കോഴഞ്ചേരി വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ, കേരള സർവെയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂർത്തിയായി. സർവെ റിക്കാർഡുകൾ എന്റെ ഭൂമി പോർട്ടലിലും കോഴഞ്ചേരി ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും (തെക്കേമല ആറന്മുള റോഡിൽ പുന്നംത്തോട്ടം ജംഗ്ഷന് അടുത്തുളള എവിആർ ഹാർഡ് വെയേഴ്സിന് സമീപം) പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥർക്ക് https://entebhoomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. പരാതി ഉണ്ടെങ്കിൽ റീസർവെ നമ്പർ രണ്ട് സൂപ്രണ്ടിന് ഫോറം നമ്പർ 160 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. നിശ്ചിത ദിവസത്തിനകം അപ്പീൽ സമർപ്പിച്ചില്ലായെങ്കിൽ റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുളള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുളള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കും. ഫോൺ : 0468 2961209
What do you feel about this post?
Like
Love
Happy
Haha
Sad

