വർക്കല – ശ്രീനിവാസപുരം സരിൻനിവാസിൽ പരേതനായ ഭാസ്കരന്റെയും, കുമ്പനാട് നെല്ലിമല ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമായ ഗീതാ ഭാസ്കരന്റേയും മകൻ സരിന്റെ വിവാഹത്തിനാണ് കഴിഞ്ഞ ദിവസം ശിവഗിരി ശാരദാമഠം സാക്ഷിയായത്. ദുബായിലും ഇപ്പോൾ കസാക്കിസ്ഥാനിലും സ്വകാര്യ കമ്പനിയുടെ ഐടി എൻജിനീയറായി ജോലി ചെയ്യുന്ന സരിനും, ഖസാക്കിസ്ഥാൻ സ്വദേശിനിയായ ദാരിയായും തമ്മിലുള്ള വിവാഹമാണ് മംഗളമായി ശിവഗിരിയിൽ വെച്ച് നടന്നത്. ഒരേ കമ്പനിയിലെ ജോലിയും, സൗഹൃദവുമാണ് ഒരുവരെയും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. നീണ്ട മൂന്നുവർഷത്തെ പ്രണയത്തിനു ശേഷം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

ദാരിയയുടെ മാതാപിതാക്കളും, ബന്ധുക്കളും തത്സമയം ഇന്റെനെറ്റിലൂടെ വിവാഹം കണ്ടു അനുഗ്രഹം ചൊരിഞ്ഞു. പ്രണയത്തിനും ഒന്നാകലിനും മതമോ രാജ്യാതിർത്തികളോ ഒന്നും ബാധകമേയല്ല എന്നതാണ് ഈ വിവാഹം തെളിയിക്കുന്നത്. സരിന്റെ സഹോദരി ആര്യാ കമലും മറ്റു ബന്ധുക്കളും വിവാഹത്തിൽ പങ്കുകൊണ്ടു. ഒരു മാസത്തിനു ശേഷം ഇരുവരും ഖസാക്കിസ്ഥാനിലേക്ക് തിരികെ പോകും. മംഗളാശംസകളോടെ ,
ടീം പത്തനംതിട്ടക്ക് വേണ്ടി. ജിബു വിജയൻ ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

