അടൂർ – ബിജെപി ഏറത്തു ഏരിയ ബൂത്ത് 183 യിൽ (മുരുകൻകുന്ന് ) ബൂത്ത് കൺവെൻഷനിൽ ഇടതു വലതു പാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് വന്നവരെ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ് ഷാൾ അണിയിച്ചു സ്വീകരിച്ചു. യോഗത്തിൽ ഏറത്തു ഏരിയ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ഏരിയ ജനറൽ സെക്രട്ടറി പ്രദീപ്‌വയല, SC മോർച്ച ജില്ലാ സെക്രട്ടറി സുഭാഷ്, ബൂത്ത് പ്രസിഡന്റ് സാം കുട്ടി എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേര് ബിജെപിയിലേക്ക് എത്തുമെന്ന് ബൂത്ത് പ്രസിഡന്റ് സാംകുട്ടി പറഞ്ഞു.


