പത്തനംതിട്ട : റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഈസ്റ്റർ റംസാൻ വിഷു പ്രമാണിച്ച് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു. നാളെ രാവിലെ 9 മണിക്ക് കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ വച്ച് കിറ്റ് വിതരണം നടക്കും. ഈസ്റ്റർ കിറ്റ് വിതരണം അലങ്കാർ അഷറഫും റംസാൻ കിറ്റ് വിതരണം പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബും, വിഷു കിറ്റ് വിതരണം കേരള ജനവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇന്ദിരാമ്മയും ഉദ്ഘാടനം ചെയ്യും. ജോർജ് വർഗീസ് തെങ്ങുറയിൽ അദ്ധ്യക്ഷത വഹിക്കും


