മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ; ഡി വൈ എഫ് ഐ നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി

Crime Pathanamthitta

പത്തനംതിട്ട – മൗണ്ട് സിയോണ്‍ കോളജില്‍ നിയമ വിദ്യാര്‍ഥിനിയെ മർദ്ദിച്ച കേസില്‍ എസ്എഫ്ഐ/ ഡിവൈഎഫ്ഐ നേതാവ് പോലീസിൽ കീഴടങ്ങി . ജയ്സണ്‍ ജോസഫ് എന്ന നേതാവാണ് ഡിവൈഎസ്പി ഓഫിസില്‍ കീഴടങ്ങിയത്. ഈ മാസം 13ന് മുന്‍പ് പൊലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ജയ്സണ്‍.

ജയ്സണിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയിരുന്നു. പോലീസ് ചോദ്യം ചെയ്യലിന് ഹാജരാവണം എന്നറിയിച്ചതിന്റെ പേരിൽ മാത്രമാണ് താൻ കീഴടങ്ങിയിരിക്കുന്നത്. ഇത്തരം ഒരു സംഭവം നടന്നിട്ടില്ല. കേസ് കെട്ടി ചമച്ചതാണ് . താൻ ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും സംഘടനാപരമായും നേരിടുമെന്നാണ് ജയ്സണ്‍ ജോസഫ് പ്രതികരിച്ചിരിക്കുന്നത്. ഡിസംബർ 20നാണ് കോളേജിൽ സംഘമുണ്ടായത്. വിദ്യാർത്ഥിനിയെ ജ‌യ്‌‌സൺ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് പൊലീസ് എഫ്ഐആ‌ർ പോലും ഇട്ടത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *