കൊച്ചുപമ്പ ഡാം തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ മീനമാസ പൂജയുടെ പശ്ചാത്തലത്തിൽ കൊച്ചുപമ്പ ഡാം തുറന്നുവിടാൻ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർക്കു അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്‌സൺകൂടിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷണൻ നടപടിക്രമം പുറപ്പെടുവിച്ചു. ഈ മാസം 12 മുതൽ 22 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്ററും 23 മുതൽ 25 വരെ 30,000 ക്യുബിക്ക് മീറ്ററും വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റർ ഉയരാനുള്ള സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *