തിരുവനന്തപുരം: 64 മത് കെ സി മാമ്മൻമാപ്പിള ട്രേഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പാ ജലമേളയുടെ സുവനീർ പ്രകാശന കർമ്മം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരന് പമ്പാ ബോട്ട് റേയിസ് വർക്കിംഗ് പ്രസിഡൻ്റെ വിക്ടർ ടി തോമസ് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. ബോട്ട് റയിസ് വൈസ് പ്രസിഡൻ്റെ പി രാജശേഖരൻ, സ്മരണിക വൈസ് ചെയർമാൻ അനിൽ സി ഉഷസ്, പബ്ലിസിറ്റി കൺവീനർ സജി കൂടാരത്തിൽ, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ബാബു കൃഷ്ണകല, അനീഷ് തോമസ് വാനിയേത്ത് എന്നിവർ പങ്കെടുത്തു.


