സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

Pathanamthitta

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല ഹാളില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ലാ അന്ധത നിവാരണ സമിതി, ഒരിപ്പുറം എംജിപി നമ്പ്യാതിരി സ്മാരക ഗ്രന്ഥശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ കാഴ്ച പരിശോധന, തിമിര രോഗനിര്‍ണയം, കണ്ണിന്റെ പ്രഷര്‍ പരിശോധിക്കല്‍, ഡയബറ്റിക് റെറ്റിനോപ്പതി നിര്‍ണയം, ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്ക് എന്നീ സേവനങ്ങള്‍ ലഭ്യമാക്കി.
നേത്രരോഗ വിദഗ്ധ ഡോ. ആരതിയുടെ മേല്‍നോട്ടത്തിലുള്ള ജില്ലാതല സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗമാണ് പരിശോധനകള്‍ നടത്തിയത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി വിദ്യാധര പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം അംബികദേവരാജന്‍, ലൈബ്രറി സെക്രട്ടറി ഹരിലാല്‍, ജെ എച്ച് ഐ മാരായ വിനോദ്, അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *