ഇലവുംതിട്ടയിൽ കുരിശടി കുത്തിത്തുറന്ന് മോഷണശ്രമം :

Crime Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – ക്രിസ്തുരാജ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ നല്ലാനിക്കുന്നിലുള്ള കുരിശടിയിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണ ശ്രമം നടന്നത്. വഞ്ചിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും തറ ഓടുകൾ പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. പുലർച്ചെ രണ്ടുമണിക്ക് പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികൾ വീടുകളിൽ ലൈറ്റുകൾ തെളിച്ചപ്പോൾ മോഷ്ടാക്കൾ രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുരിടിയിൽ ഇത് മൂന്നാം തവണയാണ് മോഷണ ശ്രമം നടക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *