പൊലീസിനെ വെട്ടിച്ച് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു

Crime
Print Friendly, PDF & Email

തേനി: പോക്‌സോ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കി കൊണ്ടു പോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു. കമ്പത്തിന് സമീപം ചമന്തിപുരം സ്വദേശി വിജയ് (24) ആണ് കടന്നത്.

2019 സെപ്തംബറിൽ കമ്പം സ്വദേശിനിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 20 വർഷം ജീവപര്യന്ത്യം കഠിന തടവിന് തേനി ജില്ലാ പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചിരുന്നു.ഈ കേസിൽ ഇയാൾ മധുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാൾ. മറ്റൊരു കേസിൽ വിചാരണയ്ക്കായി വിജയിയെ മധുര സെൻട്രൽ ജയിലിൽ നിന്ന് ലക്ഷ്മിപുരത്തെ തേനി ജില്ലാ കോടതിയിലേക്ക് തേനി ജില്ലാ സായുധ സേനാ വിഭാഗത്തിലെ രണ്ട് സിവിൽ പൊലീസ് ഓഫീസറുമാരാണ് എത്തിച്ചത്.

കേസിന്റെ വിചാരണ കഴിഞ്ഞ് കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വിജയ് പൊലീസുകാരെ കബളിപ്പിച്ച് കോടതിക്ക് സമീപത്തെ ചായക്കടയ്ക്ക് സമീപത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കരൈ പോലീസ് പൊലീസും സ്‌പെഷ്യൽ ബ്രാഞ്ച്‌പൊലീസും ഇയാളെ തിരയുകയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *