പത്തനംതിട്ട : ജില്ലാപ്പഞ്ചായത്ത് റാന്നി ഡിവിഷൻ അംഗം ജോർജ് എബ്രഹാം (കേരള കോൺഗ്രസ് (എം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ 12 വോട്ടുകളാണ് നേടിയത്. എതിർ സ്ഥാനാർത്ഥി ഏനാത്ത് ഡിവിഷനിൽ നിന്നുമുള്ള യു.ഡി.എഫ് അംഗം സി.കൃഷ്ണകുമാറിന് നാല് വോട്ട് ലഭിച്ചു. മുൻ ധാരണ പ്രകാരം ആദ്യമായാണ് കേരളാ കോൺഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.കെ.ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു, സെക്രട്ടറി ഷേർല ബീഗം തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം -പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോർജ് എബ്രഹാമിനെ എൻ സി പി (എസ്) ജില്ലാ കമ്മിറ്റിക്ക് വേണ്ടി എൻ സി പി (എസ്) ജില്ലാ വൈസ് പ്രസിഡന്റ് എം മുഹമ്മദ് സാലി ഷാൾ അണിയിച്ച് അഭിനന്ദിക്കുന്നു.


