റാന്നി – പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യത്താകെ നടന്നുവരുന്ന ക്രിസ്മസ് ന്യൂഇയർ സ്നേഹ സംഗമം ഇന്ന് വൈകിട്ട് റാന്നി ഇട്ടയപ്പാറയിലും വെച്ച് നടന്നു. എൻഡിഎ റാന്നി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ചെറുകുളഞ്ഞി ബഥനി ആശ്രമം ഡയറക്ടർ കൂടിയായ റവ. ഫാദർ ജോസഫ് വരമ്പുങ്കൽ ആണ് ക്രിസ്മസ് കേക്ക് മുറിച്ച് അനുഗ്രഹ പ്രഭാഷണം നടത്തിയത്. ബിജെപി ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി പി ആർ ഷാജി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാർ അദ്ധ്യക്ഷനായിരുന്നു. നിരവധി ക്രിസ്തീയ കുടുംബങ്ങളാണ് പരിപാടിയിൽ പങ്കുകൊണ്ടത്.

വ്യാപാരി വ്യവസായ ഏകോപന സമിതി താലൂക്ക് പ്രസിഡണ്ട് സി വി മാത്യു, ബിജെപി ജില്ലാ സെക്രട്ടറിമാരായ ബിന്ദു പ്രകാശ്, റോയി തോമസ് ചാങ്ങേത്ത്, ട്രഷറർ ഗോപാലകൃഷ്ണ കർത്താ, സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ് കുമാർ, എസ് ജെ ഡി ജില്ലാ പ്രസിഡന്റ് മഞ്ജു കെ നായർ, ജില്ലാ സെക്രട്ടറി സുമേഷ് എസ് ജെ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, സ്മിതാ സുരേഷ്, ബി ഡി ജെ എസ് നിയോജകമണ്ഡലം പ്രസിഡന്റ് അനൂപ് കുമാർ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ദീപു പൈതൃക, വാസുദേവൻ അമ്പാട്ട്, ബിനു സി മാത്യു, സെക്രട്ടറിമാരായ ഡോളി കെ മാത്യു, മുരളിധരൻ നായർ, അനീഷ് നായർ,ജില്ലാ കമ്മറ്റി അംഗം ബിന്ദു സാജൻ,എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിബി മന്ദിരം, ഓ ബി സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ലിജി കുമാർ എന്നിവർ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്റ് സി വി മാത്യു ഉൾപ്പെടെ 13 പേർ പുതിയതായി ബിജെപി യിൽ അംഗത്വം സ്വീകരിച്ചു.




