യുവാവ് ഇലക്ട്രിക്ക് ഷോക്കേറ്റ് മരിച്ചു ; ബസിന്റെ മുകളിൽ കയറി നിന്ന് കഴുകുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ കൈതട്ടിയതാണ് അപകട കാരണം

Pathanamthitta Kerala

പത്തനംതിട്ട – ടൂറിസ്റ്റ് ബസ് കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കോന്നി കുമ്മണ്ണൂര്‍ പാലക്കാട്ടേത്ത് മാത്യൂകുട്ടിയുടെ മകന്‍ മനോജാ(26)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴേമുക്കാലിന് ഏയ്ഞ്ചല്‍ ടൂറിസ്റ്റ് ബസ് കഴുകുന്നതിനിടെയാണ് അപകടം. ബസിന് മുകളില്‍ കയറി കഴുകുന്നതിനിടെ അബദ്ധത്തില്‍ മനോജിന്റെ കൈ ഇലക്ട്രിക് ലൈനില്‍ തട്ടുകയായിരുന്നു. കൊന്നമൂട്ടിലാണ് സംഭവം. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *