റോണിയോ ഓപ്പറേറ്റർ കം പ്യൂൺ താൽക്കാലിക നിയമനം
കേരള മീഡിയ അക്കാദമിയിൽ ഒഴിവുള്ള റോണിയോ ഓപ്പറേറ്റർ കം പ്യൂൺ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ വിഷയത്തിൽ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അറിവും പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോൺ. 0484-2422275.
സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതി നൽകുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. മേൽ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ് /അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സാധുവായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. അപേക്ഷകരായ വിദ്യാർഥികളുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യമായ ചുറ്റു പാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ /സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യ പത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ മാത്രം), സഹിതം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. ഹരിത കർമ്മസേന പ്രവർത്തകരുടെ ആശ്രിതർക്ക് പദ്ധതി പ്രകാരമുള്ള സ്‌കോളർഷിപ്പ് അർഹതയുണ്ടായിരിക്കുന്നതല്ല. ജാതി, വരുമാനം എന്നീ നിബന്ധനകൾ ബാധകമല്ല. അപേക്ഷിക്കുന്നതിനുളള സമയപരിധി മാർച്ച് 15 വരെ. ഫോൺ : 0468 2322712.)
കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണം
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ട ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട, കോഴഞ്ചേരി സെക്ഷനുകളിലെ റോഡുകളിലെയും ഭൂമിയിലെയും എല്ലാവിധ കൈയ്യേറ്റങ്ങളും ജനുവരി എട്ടിന് മുമ്പായി അടിയന്തരമായി ഒഴിഞ്ഞുതരണമെന്നും അല്ലാത്തപക്ഷം കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പൊതുമരാമത്ത് കൈയ്യേറ്റങ്ങൾ ജനുവരി ഒൻപത് മുതൽ നേരിട്ട് ഒഴിപ്പിക്കുന്നതും ആയതിലേക്കുളള ചെലവ് കൈയ്യേറ്റക്കാരിൽ നിന്നും ഈടാക്കുന്നതാണെന്നും പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ കൂൺ കൃഷി പരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 0468 2270243, 8330010232 നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിനു സൗജന്യ ഹാൻഡ് എംബ്രോയിഡറി, മെഷീൻ എംബ്രോയിഡറി, ഫാബ്രിക്പെയിന്റിംഗ്, ഫിംഗർപെയിന്റിംഗ്, നിബ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രെ പെയിന്റിംഗ് പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയിൽപ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം. ഫോൺ 8330010232, 0468 2270243.
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മൈന്റ് മാറ്റേഴ്സ്: യൂത്ത്, എമ്പവർമെന്റ് ആൻഡ് മെന്റൽ വെൽബീയിംഗ്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങൾ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കാം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം.ഫോൺ: 8086987262, 0471-2308630.


