ഇരവിപേരൂർ – സേവാഭാരതി ഇരവിപേരൂർ യൂണിറ്റും ബഹറിൻ റിഫ സത്സംഗവും ചേർന്ന് മണ്ഡലകാല സേവയായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം ഇരവിപേരൂരിൽ നടന്നു. ചടങ്ങിൽ ചലച്ചിത്ര നടൻ രാജീവ്പിള്ള മുഖ്യാതിഥി ആയി. യൂണിറ്റ് അദ്ധ്യക്ഷൻ എസ് പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് അശോക് കുമാർ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. വാർഡ് മെമ്പർ അമിതാ രാജേഷ്, ജില്ലാ ട്രഷറാർ അജികുമാർ, യൂണിറ്റ് ഉപാദ്ധ്യക്ഷൻ ഗോപകുമാർ ശങ്കരമംഗലം, ശിവകുമാർ അമൃതകല, ഡോ.സജി കുര്യൻ, സാമുവൽ ചെറിയാൻ, നന്ദകുമാർ മഴവുംഞ്ചേരിൽ, വിനീഷ് മുണ്ടയ്ക്കൽ, ശശികുമാർ പിള്ള , മുരളീകൃഷ്ണൻ , പ്രഭാലാൽ, ശ്രീജിത്ത്, മധുസൂദനൻ ആചാരി തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

