രാഹുലിനെ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് നടത്തിക്കാൻ കോൺഗ്രസ്സ് ; പേര് ന്യായ് യാത്ര !!

India Politics

ന്യൂഡൽഹി – വീണ്ടും നടക്കാനൊരുങ്ങി രാഹുൽ . ഇത്തവണ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് നടക്കുന്നത് ഭാരത് ജോഡോ യാത്രയല്ല . ഭാരത് ന്യായ് യാത്ര. ഈ യാത്ര ഇത്തവണ നടന്നും, ഇടക്ക് ബസ്സിലും ഒക്കെ ആയിരിക്കും. അടുത്ത മാസം 14 നു മണിപ്പൂരിൽ നിന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഉദ്ഘാടനം ചെയ്യുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിക്കുന്നു.

മാർച്ച് 20 മുംബയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 85 ജില്ലകളിലൂടെ 6200 കിലോമീറ്റർ യാത്ര നടക്കും. കേരളത്തിൽ നിന്ന് ഇത്തവണ കൂടെ നടക്കാൻ എത്ര നേതാക്കന്മാർ ഉണ്ടന്ന് ഇതുവരെ പ്രഖ്യാപനം ആയിട്ടില്ല. നേതാക്കന്മാർ അധികം ഉണ്ടാകില്ലങ്കിലും നേതാക്കന്മാർ ആകാൻ ഉദ്ദേശിക്കുന്ന കുറെയധികം പേര് കേരളത്തിൽ നിന്നുണ്ടാകുമെന്നുറപ്പ്. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *