തിരുവല്ല മുൻസിപ്പാലിറ്റി അറിയാതെയാണ് BVCO ഔട്ട്ലെറ്റ് തുടങ്ങിയത് ; നഗരസഭാദ്ധ്യക്ഷ എസ് .ലേഖ .

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – തിരുമൂലപുരം കേന്ദ്രികരിച്ചു ബാലികാമഠം സ്കൂളിന് സമീപമായി BVCO ഔട്ട്ലെറ്റ് മുനിസിപ്പാലിറ്റി അറിയാതെയാണ് തുടങ്ങിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ആവിശ്യമില്ലാത്തതിനാൽ, രഹസ്യമായി ആരംഭിക്കുകയായിരുന്നു. തിരുമൂലപുരത്തുള്ള അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഞ്ചോളം സ്കൂളുകളും, വിവിധ ആരാധനാലയങ്ങളുടെയും, വളരെ അപകട സാദ്ധ്യതയുള്ള M.C റോഡിന്റെ സമീപത്തോട് ചേർന്ന് യാതൊരു പഠനവും നടത്താതെ, മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ട് തേടാതെ ആരംഭിച്ചതിൽ കൗൺസിലിൽ BVCO ഔട്ട്ലെറ്റിന് എതിരായി രാഷ്ട്രീയ ഭേദവന്യ പ്രമേയം കഴിഞ്ഞ ദിവസം പാസാക്കുകയും, തിരുവല്ല മുൻസിപ്പാലിറ്റി കൗൺസിൽമാർ ബിവറേജ് ഔട്ലെറ്റിനു മുൻപിൽ പ്രതിക്ഷേധിക്കുകയും, പ്രതിക്ഷേധം തിരുവല്ല ചെയർപേഴ്സൺ ശ്രീ. ലേഖ എസ് ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു. വൈസ് ചെയർമാൻ വർഗീസ് കെ.വി, പ്രതിപക്ഷ നേതാവ് ജെനു മാത്യു, അനീഷ് കുമാർ, ജോസ് പഴയിടം, ടോണി കുര്യൻ, വി.ആർ രാജേഷ്, പ്രദീപ് മാമ്മൻ മാത്യു, ജയ മാത്യു, സിസ്റ്റർ അലീന S.I.C, പി.എം അനീർ, ശ്രീനിവാസ് പുറയേറ്റ് ,മധുസൂധനൻ പിള്ള, രാധാകൃഷ്ണൻ, എ.ഐ വർഗീസ്, റോയി തോമസ് എന്നിവർ പ്രസംഗിച്ചു. BVCO ഔട്ട്ലെറ്റ്, പ്രേതിക്ഷേധത്തെ തുടർന്ന് അടച്ചിടുകയും, ഇതിന്റെ ചർച്ചയ്ക്കായി ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ താഹിസിൽദാർ ഓഫീസിൽ നാളെ രാവിലെ 11മണിക്ക് ചർച്ച വിളിച്ച് ചേർത്തിട്ടുണ്ട്.

തിരുവല്ല മുനിസിപ്പൽ കൗൺസിലിൻ്റ് നേതൃത്വത്തിൽ നടന്ന സർവ്വ കക്ഷി പ്രതിഷേധ സമരം

Leave a Reply

Your email address will not be published. Required fields are marked *