അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ് കോഴ്സിനു ഓൺലൈനായി അപേക്ഷിക്കാം.പ്ലസ് ടു യോഗ്യതയുളളവർക്ക് https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റൽ,ആറ്റരികം , ഓമല്ലൂർ പി.ഒ, പത്തനംതിട്ട , പിൻ 689647. ഫോൺ: 9656008311. വെബ്‌സൈറ്റ് : www.srccc.in.
സ്പെഷ്യൽ റിവാർഡ്
കേരള മോട്ടോർ തൊഴിലാളിക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കളിൽ സംസ്ഥാന ദേശീയതലത്തിൽ കലാകായിക അക്കാദമിക് രംഗങ്ങളിൽ മികവ് പുലർത്തിയവരിൽ നിന്നും 2022-23 അധ്യയനവർഷത്തെ സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 2024 ജനുവരി 10 ന് മുമ്പായി ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ ; 04682 320158.
കൺസ്യൂമർഫെഡിന്റെ കിസ്തുമസ് -പുതുവത്സര വിപണി
ക്രിസ്തുമസ് -പുതുവത്സര സബ്സിഡിയുടെ വിപുലമായ തയാറെടുപ്പുകളുമായി കൺസ്യൂമർഫെഡ്. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്രിസ്തുമസ് -പുതുവത്സര വിപണിയുടെ ഉദ്ഘാടനം 23 ന് രാവിലെ 9.45 ന് മാർക്കറ്റ് റോഡിൽ ധനലക്ഷ്മി ബാങ്കിന് സമീപം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിക്കും. ആദ്യവിൽപന വാർഡ് മെമ്പർ സിന്ധു അനിൽ നിർവഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ റേഷൻകാർഡിന്റെ അടിസ്ഥാനത്തിൽ 23 മുതൽ 30 വരെ നടക്കുന്ന വിപണിയിലൂടെ 30 മുതൽ 50 ശതമാനം വരെ വിലകുറവിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. പൊതുവിപണിയേക്കാൾ 20 ശതമാനം വരെ വിലകുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും.
പ്രീഡിഡിസി യോഗം 23 ന്
ജില്ലാ വികസനസമിതിയുടെ പ്രീഡിഡിസി യോഗം ഡിസംബര്‍ 23 ന് രാവിലെ 11 നു ഓണ്‍ലൈനായി ചേരും.
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) മാര്‍ക്കറ്റിംഗ് മേഖലയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍/ എക്സിക്യൂട്ടീവ് എന്നിവര്‍ക്ക് ഡിസംബര്‍ 28 മുതല്‍ 30 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം ഇല്ലാതെ 1200 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ ഡിസംബര്‍ 26 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9567538749.
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താംക്ലാസ്യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2570471, വെബ്‌സൈറ്റ് : www.srccc.in.
യുവജന കമ്മീഷന്‍ യുവ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2024 ജനുവരി 6,7 തീയതികളില്‍ ആലപ്പുഴ, കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണു സംഗമം. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും നൂതന കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച്കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താല്പര്യമുള്ള യുവതയ്ക്ക് ദിശാബോധവും നല്‍കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യമുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍, വികാസ് ഭവന്‍,തിരുവനന്തപുരം, പിന്‍ 695033
എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഡിസംബര്‍ 31 ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍- 0471 2308630.
അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം
ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19 മുതല്‍ 22 വരെ നടത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫോക് ലോര്‍ വിഭാഗം മുന്‍ അധ്യക്ഷന്‍ ഡോ.ഇ കെ ഗോവിന്ദവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. (ഡോ.) സുധാഭായ് ആര്‍. അധ്യക്ഷത വഹിച്ചു.
മൂലൂര്‍ സ്മാരകം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാല്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, ജനറല്‍ സെക്രട്ടറി വി വിനോദ്, മലയാള വിഭാഗം മേധാവിയും സെമിനാര്‍ കോ-ഓര്‍ഡിനേറ്ററുമായ രാജേഷ് കുമാര്‍, പ്രമുഖ ഒഡീസി,ഭരതനാട്യം നര്‍ത്തകിയും ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, തൃശ്ശൂര്‍, ഡയറക്ടറുമായ ഡോ. മാനസി പാണ്ഡ്യ രഘുനന്ദന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസരണം വെടവെച്ചു കൊല്ലുന്നതിനായി ഗണ്‍ലൈസന്‍സുളള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും. ഗണ്‍ലൈസന്‍സിന്റെ കോപ്പി, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്നു ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്വയം തൊഴില്‍ വായ്പ
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ( വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറുശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫാറം ലഭിക്കും. പുരിപ്പിച്ച അപേക്ഷാ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ, ജില്ലാ കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281552350.
അപേക്ഷ ക്ഷണിച്ചു
ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്ത്തനവുമായി ബന്ധപ്പെട്ടു കമ്മ്യൂണിറ്റി പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍മാരായി നിയോഗിക്കപ്പെടുന്നതിനു സേവന സന്നദ്ധരായ ട്രാന്‍സ് ജന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.ക്രൈസിസില്‍ അകപ്പെടുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കു സെന്ററിന്റെ സേവനം ലഭ്യമാക്കുന്നതിനും ജില്ലകളില്‍ ആവശ്യമായ കൗണ്‍സിലിംഗ് നല്കുന്നതിനുമായാണു കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നത്. യോഗ്യത : ബിരുദം, കൗണ്‍സിലിംഗില്‍ മുന്‍ പരിചയം. അപേക്ഷ 31നു മുന്‍പായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2325168
What do you feel about this post?
Like
Love
Happy
Haha
Sad

