തമ്മിലടിക്ക് ആരും പിന്നിലല്ല !! പാലക്കാട് നഗരസഭാധ്യക്ഷ പ്രിയാ അജയൻ രാജിവെച്ചു.

Kerala Palakkad Politics

പാലക്കാട് നഗരസഭാധ്യക്ഷ പ്രിയാ അജയൻ രാജിവെച്ചു. സംസ്ഥാനത്ത് ആകെ ബി.ജെ.പി. ഭരിക്കുന്ന രണ്ടു നഗരസഭകളിലൊന്നായ പാലക്കാട്ടെ അദ്ധ്യക്ഷയുടെ രാജി വ്യക്തിപരമെന്ന് പാർട്ടി ജില്ലാ ഘടകം. എന്നാൽ പാർട്ടിക്കുള്ളിലെ അസ്വാരസ്യകളാണ് ഇതിനു പിന്നിലെന്നു പ്രതിപക്ഷം. !!

Palakkad municipal chairperson Priya Ajayan resigned. Total BJP in the state The district unit of the party 
said that the resignation of the chairperson of Palakkad, one of the two governing municipalities, 
was personal. But the opposition says that this is due to the uneasiness within the party. !!

ഇന്നലെ രാവിലെ ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസിനൊപ്പം നഗരസഭാ കാര്യാലയത്തിലെത്തിയാണ്, പ്രിയാ അജയൻ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കാൻ മൂന്നുമാസം മുമ്പേ പ്രിയാ അജയൻ പാർട്ടിയുടെ അനുമതി തേടിയിരുന്നെന്ന് കെ.എം. ഹരിദാസ് പറഞ്ഞു. അതംഗീകരിക്കുകയായിരുന്നു. പുതിയ അദ്ധ്യക്ഷ ആരായിരിക്കണമെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുപോകാനാവില്ലെന്ന് നേരത്തേ അറിയിച്ചിരുന്നതായി പ്രിയാ അജയൻ പറഞ്ഞു. “അവിചാരിതമായാണ് രാഷ്‌ട്രീയ പ്രവർത്തകയാവുന്നത്. പൊതുപ്രവർത്തനത്തിൽ മികവുതെളിയിക്കാൻ ഇനിയും കാലമുണ്ടല്ലോ”- എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

52 അംഗ സഭയിൽ 28 പേരുടെ ബലവുമായാണ്, പാലക്കാട് നഗരത്തിൽ ബി.ജെ.പി. തുടർഭരണം നേടിയത്. ഇത്തവണ അധ്യക്ഷസ്ഥാനം വനിതാസംവരണമായിരുന്നു. മുൻ അധ്യക്ഷ പ്രമീളാ ശശിധരനെ ഒഴിവാക്കി പ്രിയാ അജയനെ കൊണ്ടുവന്നത് ആർ.എസ്.എസിന്റെകൂടി നിർദേശപ്രകാരമാണ്. ഭരണകക്ഷിക്കുള്ളിൽ അന്നു തുടങ്ങിയ അസ്വാരസ്യമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *