തിരുവല്ല ആരാമം ഹോട്ടലുടമ തൂങ്ങി മരിച്ച നിലയിൽ

Pathanamthitta Kerala
Print Friendly, PDF & Email

തിരുവല്ല: രാമൻ ചിറയിൽ ആരാമം എന്ന ഹോട്ടൽ നടത്തി വന്നിരുന്ന ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുമൂലപുരം പല്ലാട്ട് വീട്ടിൽ ഗിരീഷ് കുമാറാണ് മരിച്ചത്. 56 വയസായിരുന്നു. അഞ്ചൽക്കുറ്റിയിൽ ഇദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കളയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വലിയൊരു തുക സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായാണ് വിവരം. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *