തിരുവല്ല : സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ മണിയൻ പള്ളിയിൽ വീട്ടിൽ പ്രഭ (42) , മകൻ യദു ( 24 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെ ടി കെ റോഡിലെ മഞ്ഞാടി ജംഗ്ഷന് സമീപം ആയിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോയ ബൈക്കിൽ എതിർ ദിശയിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

