വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമ: ജില്ലാ കളക്ടർ

Kerala Pathanamthitta

പത്തനംതിട്ട – ജനാധിപത്യസംവിധാനത്തിൽ വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണെന്ന് ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു. മലയാലപ്പുഴ മുസലിയാർ കോളജിൽ നടന്ന വോട്ടർ രജിസ്ട്രേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. മൗലികാവകാശങ്ങളിൽ പ്രധാനപ്പെട്ടതാണ് വോട്ടവകാശം. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് വോട്ടർമാരാണ്. വിദ്യാർഥികൾ തെരഞ്ഞെടപ്പ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വോട്ടിംഗിലും പങ്കാളികളാകണം. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടു ചെയ്യുന്നതിന്റെ ആവശ്യകതയും സംബന്ധിച്ചു വിദ്യാർഥികളോട് കളക്ടർ സംവദിച്ചു.

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ് 2023) ന്റെ ഭാഗമായി ഇലക്ടറൽ ലിറ്ററസി ക്ലബും ജില്ലാ ഇലക്ഷൻ വിഭാഗവും ചേർന്നാണ് വോട്ടേഴ്സ് രജിസ്‌ട്രേഷൻ കാമ്പയിൻ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ 18,19 വയസുള്ള വിദ്യാർഥികളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

മുസലിയാർ എഡ്യുക്കേഷൻ ട്രെസ്റ്റ് ചെയർമാൻ പി ഐ ഷരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇലക്ഷൻവിഭാഗം ഉദ്യോഗസ്ഥൻ അൻവർ സാദത്ത് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു. ഇലക്ഷൻ ഡെപ്യൂട്ടി കളകടർ ആർ രാജലക്ഷ്മി, സ്വീപ്പ് നോഡൽ ഓഫീസർ റ്റി ബിനുരാജ്, കോളജ് പ്രിൻസിപ്പൽ എ എസ് അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *