പത്തനംതിട്ട – ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കലാകായികമേള ‘ഉണർവ് 2023’ സംഘടിപ്പിക്കും. കായികമേള ഡിസംബർ ഒന്നിനും കലാമേള മൂന്നിനും രാവിലെ ഒൻപതു മുതൽ ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ നടത്തും. ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലേയും കുട്ടികളും മുതിർന്നവരും പരിപാടികളിൽ പങ്കാളികളാകും. രാവിലെ 8:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കായികമേള ഡിസംബർ ഒന്നിനു രാവിലെ ഒൻപതിനു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ ഷിബു പതാക ഉയർത്തും. ജില്ലാ പഞ്ചായത്തു ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അധ്യക്ഷത വഹിക്കും.
ഡിസംബർ മൂന്നിനു വൈകിട്ട് നാലിനു ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കളക്ടർ എ ഷിബു ദിനാചരണസന്ദേശം നൽകും. ജില്ലാ പഞ്ചായത്തു ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അധ്യക്ഷത വഹിക്കും. ത്രിതലപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഭിന്നശേഷി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

