കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : കുട്ടിയുടെ പിതാവ് റെജി താമസിക്കുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന

Crime Pathanamthitta

പത്തനംതിട്ട – വിവാദമായ ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ സംഭവത്തിൽ കുട്ടിയുടെ പിതാവ് ജോലിയുടെ ഭാഗമായി താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തെന്മല എസ്എച്ച്ഓയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലറക്കടവിലെ ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ നഴ്‌സാണ് റെജി. ഇവർക്ക് താമസിക്കാൻ വേണ്ടി ആശുപത്രി അധികൃതർ തന്നെ വാടകയ്ക്ക് എടുത്ത് നൽകിയിരിക്കുന്ന മുറിയിൽ വൈകിട്ട് നാലരയോടെയാണ് പരിശോധന നടന്നത്. ഇവിടെയുണ്ടായിരുന്ന റെജിയുടെ ഒരു ഫോൺ പൊലീസ് പരിശോധിച്ച ശേഷം തിരികെ നൽകിയിട്ടുണ്ട്. മറ്റു ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. അഞ്ചരയോടെ സംഘം തിരികെ മടങ്ങി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *