പത്തനംതിട്ട ടൗൺഹാളിൽ ചലച്ചിത്ര പ്രദർശനം നാളെ

Cinema Pathanamthitta

പത്തനംതിട്ട – നഗരസഭയുടെയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം നാളെ, ജൂൺ 29 ഞായർ വൈകിട്ട് 5.30 ന് ടൗൺഹാളിൽ നടക്കും. ദി ഹർട്ട് ലോക്കർ എന്ന അമേരിക്കൻ സിനിമയാണ് ഈ മാസം പ്രദർശിപ്പിക്കുന്നത്. ഇറാഖ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കാതറിൻ ബിഗലോ സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച യുദ്ധ സിനിമകളിൽ ഒന്നാണ് ‘ദി ഹർട്ട് ലോക്കർ’. യുദ്ധഭൂമിയിലെ ബോംബ് നിർവീര്യമാക്കുന്ന സംഘത്തിലെ മൂന്ന് സൈനികരിലൂടെ മുന്നോട്ടു പോകുന്ന സിനിമ യുദ്ധത്തിന്റെ അപകടകരമായ സാഹചര്യങ്ങളും മാനസിക സംഘർഷങ്ങളും ആവിഷികരിക്കുന്നു. 82 മത് ഒസ്കർ പുരസ്ക്കാര
വേദിയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ചിത്രം. ഒസ്കർ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയ്ക്ക് സംവിധാനത്തിനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം.

കാതറിന്റെ മുൻ ജീവിത പങ്കാളി ജെയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘അവതാർ’ നെ പിന്തള്ളിയാണ് ‘ദ ഹർട്ട് ലോക്കർ’ മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെ 6 ഒസ്കർ പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയത്. മലയാളം സബ് ടൈറ്റിലോടെയാണ് പ്രദർശിപ്പിക്കുന്നത്. മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ യുദ്ധവിരുദ്ധ സന്ദേശം നൽകും.
പ്രവേശനം സൗജന്യമാണ്.. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ 9447945710/ 9447439851

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *