മണ്ഡലകാല പ്രവർത്തനങ്ങൾ തൃപ്തികരം: ജില്ലാ കളക്ടർ

Kerala Pathanamthitta

പമ്പ – മണ്ഡലകാല പശ്ചാത്തല പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് ജില്ലാ കലക്ടർ എ ഷിബു.
പമ്പ സന്ദർശിച്ച് സ്ഥിതിഗതികൾ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭക്തർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തിൽ മണ്ഡല മകരവിളക്ക് കാലഘട്ടം സജ്ജീകരിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ ഉണ്ടാവണമെന്നും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ വനം വകുപ്പ് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കളക്ടർ നിർദേശിച്ചു.

ആൾകൂട്ട അപകട സാധ്യത മുന്നിൽ കണ്ട് വേണ്ട ജാഗ്രതാ നിർദേശങ്ങളും ക്രമീകരണങ്ങളും ഒരുക്കണമെന്ന് ദുരന്ത നിവാരണ -അടിയന്തര സേനകളോട് അവശ്യപെട്ടു. പമ്പയും പമ്പ -സന്നിധാനം പാതയും ശുചിത്വം ഉള്ളതായി സൂക്ഷിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം. പമ്പയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം ആവശ്യമായ നിർദേശങ്ങളും നൽകി.

ആർഡിഒ, ഫോറസ്റ്റ്, പൊലീസ്, റെവന്യൂ, ദേവസ്വം ബോർഡ്, മൈനിങ് ആൻഡ് ജിയോളജി, എൻ ഡി ആർ എഫ് തുടങ്ങി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ പങ്കെടുത്തു.

സന്നിധാനത്തെ തിരക്ക് ചിത്രങ്ങൾ..

സന്നിധാനത്ത് കലശത്തിനായുള്ള ഒരുക്കങ്ങൾ… ചിത്രങ്ങൾ..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *