അപരൻ അനുജൻ ആകുന്നതാണ് ആത്മീകതയുടെ അടിസ്ഥാനം. അഭിവന്ദ്യ ഡോ തോമസ് മാർ തീത്തോസ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട. സാമൂഹികനീതിയിൽ അധിഷ്ഠിതമായി അപരനെ അനുജനായി കാണുന്ന ആത്മികത രൂപാന്തരപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സിഎസ്ഐ മധ്യകേരള മഹായിടവക ഇലന്തൂർ വൈദിക ജില്ല വാർഷിക കൺവെൻഷൻ യോഗങ്ങൾ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ മാർത്തോമാ സഭ കൊട്ടാരക്കര പുനലൂർ അധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കാലം ചെയ്ത യാക്കോബായ സഭ അധ്യക്ഷൻ ശ്രേഷ്ഠ ബാസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്കാ ബാവയുടെ പുണ്യമായ ഓർമ്മയുടെ മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഇലന്തൂർ വൈദിക ജില്ലാ ചെയർമാൻ റവ വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.


രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം 6:00 മണിക്ക് മിഷൻ പ്രമോഷണൽ കോഡിനേറ്റർ ബ്രദർ എബി റ്റി ഉമ്മൻ വചന ശുശ്രൂഷ നിർവഹിക്കും

Leave a Reply

Your email address will not be published. Required fields are marked *