സന്നിധാനം- ശബരിമല തീർത്ഥാടന കാലം ആരംഭിച്ച പശ്ചാത്തലത്തിൽ പരിശോധനകൾ ഊർജിതമാക്കി എക്‌സൈസ് വകുപ്പ്. പുകയില ഉത്പന്നങ്ങൾ മദ്യം എന്നിവയുടെ ഉപയോഗം ശബരിമലയിൽ നിരോധിച്ചിട്ടുള്ളതാണ്. നിയമവിരുദ്ധമായി ഈ വക വസ്തുക്കൾ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുകയും സിഗരെറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ടസ് ആക്ട് (കോട്പാ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കുകയും ചെയ്യുന്നു.
മണ്ഡലകാലാരംഭം മുതൽ വിവിധ കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളി ക്യാമ്പുകളിലും നടത്തിയ പരിശോധനകളിൽ 32 പായ്ക്കറ്റ് ബീഡി, അഞ്ച് സിഗരറ്റ് , മൂന്നു പായ്ക്കറ്റ് ഹാൻസ് എന്നിവ കണ്ടെത്തി. 49 കോട്പാ കേസുകളിലായി 9800 രൂപ പിഴ ഇടാക്കി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജെ.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 04735 202303 എന്ന നമ്പരിൽ വിവരങ്ങൾ കൈമാറണം എന്ന് സന്നിധാനം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. പുകയില ലഹരി ഉത്പന്നങ്ങൾ ശബരിമലയിൽ ഇല്ലാതെ ആക്കുവാൻ ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാണ്.
ശബരിമലയിലെ ഇന്നത്തെ തിരക്ക് .


