ഹമാസ് വിരുദ്ധ സമ്മേളനം തിരുവല്ലയിൽ ; കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പങ്കെടുക്കും.

Kerala Pathanamthitta Politics
Print Friendly, PDF & Email

തിരുവല്ല – എൻ.ഡി.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹമാസ് തീവ്രവാദ വിരുദ്ധ സമ്മേളനം നവംബർ 24 ന് വൈകിട്ട് നാലുമണിക്ക് തിരുവല്ലയിൽ നടക്കും. ഈ ഹമാസ് വിരുദ്ധ ജനകീയ കൂട്ടായ്മ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ മുഖ്യ പ്രഭാക്ഷണം നടത്തും. പി സി ജോർജ്, സി കെപദ്മനാഭൻ, തുടങ്ങി എൻ.ഡി.എ യുടെ നിരവധി നേതാക്കളും വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *