പത്തനംതിട്ട – മണ്ണറിവും മണ്ണുമര്യാദയുമുള്ള മനുഷ്യനെ സൃഷ്ടിക്കലാവണം യഥാർത്ഥ വിദ്യാഭ്യാസമെന്ന് വിഖ്യാത പാരിസ്ഥിതിക ദാർശനികനും അതിവേഗചിത്രകാരനുമായ ജിതേഷ്ജി അഭിപ്രായപ്പെട്ടു. കേരള സർക്കാർ മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ലോകമണ്ണ് ദിനപ്രചരണ പരിപാടികളും ചിത്രരചന / ഉപന്യാസ മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അനിയന്ത്രിതമായ നടക്കുന്ന കോൺക്രീറ്റ് കെട്ടിട നിർമ്മാണം മണ്ണിനോടും ഭൂമിയോടും ചെയ്യുന്ന കൊല്ലാക്കൊല ചെയ്യലാണെന്നും ജിതേഷ്ജി ചൂണ്ടിക്കാട്ടി. പത്തനംതിട്ട കാത്തോലിക്കറ്റ് ഹയർ സെക്കന്ററി സ്കൂൾ കാമ്പസ്സിൽ നടന്ന സമ്മേളനത്തിൽ മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് അസിസ്റ്റൻ്റ് ഡയറകടർ ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.
സോയിൽ സർവ്വേ ഓഫീസർമാരായ സുൾഫി, അമ്പിൾ വർഗ്ഗീസ്, എ ഇ ഓ സന്തോഷ്‌കുമാർ, കാതെലിക്കറ്റ് ഹയർ സെക്കന്ററി സ്കൂൾ സുവോളജി അദ്ധ്യാപിക ശാന്തി എന്നിവർ പ്രസംഗിച്ചു. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്ന് മണ്ണ് സംരക്ഷണ പ്രതിജ്ഞയെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

