പത്തനംതിട്ടയിലെ മനോഹരമായ വെള്ളച്ചാട്ടവും പാറക്കൂട്ടങ്ങളും നിറഞ്ഞ വഞ്ചിപൊയ്ക സാഹസിക വിനോദ സ്പോഴ്സിന്റെ ഹബ് ആക്കാനുള്ള പഠനം ആരംഭിച്ചു എന്ന് ജില്ലാ സ്പോഴ്സ് കൗൺസിൽ പ്രസിഡൻറ് കെ.അനിൽകുമാർ . പതിനാലാമത് മൗണ്ടനീയറിംഗ് ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്‌ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.റെജി, എസ്.പ്രേം,അജു എസ്., രാജി മജ്ഞാടി, അനിൽ കുമാർ, അമൽ സന്തോഷ്, ഹർഷകുമാർ ശർമ്മ, ഷെഫീക്ക്,ഷെമീമ എന്നിവർ പ്രസംശിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

