നാണക്കേട് ആയെന്നു കണ്ടപ്പോൾ പാർട്ടി കയ്യൊഴിഞ്ഞു ;

Crime Trivandrum

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിൽ നാണക്കേടായെന്ന് ഉറപ്പായതോടെ ഭാസുരാംഗനെ സിപിഐ പുറത്താക്കി . പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും ആണ് ഭാസുരാംഗനെ പുറത്താക്കിയിട്ടുള്ളത് . ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് ജില്ലാകമ്മറ്റി തീരുമാനം എടുത്തിരിക്കുന്നത്. ഇനി സംരക്ഷിക്കാൻ പോയാൽ പാർട്ടിക്ക് തന്നെ നാണക്കേടാകുമെന്ന് തിരിച്ചറിഞ്ഞാണ് നടപടി .

100 കോടിയുടെ തിരിമറി കണ്ടാലേ സഹകരണ ബാങ്കിൽ നേരത്തേ സഹകരണ രജിസ്റ്റാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇ.ഡി.യും ബാങ്കിലും ഭാസുരാംഗന്റെയൂം സെക്രട്ടറി, ക്ലാർക്കുമാർ, കളക്ഷൻ ഏജന്റ് എന്നിവരുടെയെല്ലാം വീടുകളിൽ റെയ്ഡ് നടത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഭാസുരാംഗന്റെ അറസ്റ്റ് ഉണ്ടായേക്കും എന്ന ഘട്ടത്തിലാണ് പാർട്ടിയുടെ പുറത്താക്കൽ നടപടി.

സിപിഐ ക്ക് ഇത്രകാലവും ഉണ്ടായിരുന്ന പ്രതിശ്ചായക്ക് ഈ വിഷയം മങ്ങലേൽപ്പിച്ചു എന്നാണു പാർട്ടി പ്രവർത്തകരുടെ അഭിപ്രായം. അവസാന സമയത്തെ മുഖം രക്ഷിക്കാൻ എടുക്കുന്ന ഈ തിടുക്കപ്പെട്ട നടപടി നാണക്കേട് തന്നെയാണെന്ന് അവർ പറയുന്നു. ആറു മാസം മുമ്പാണ് കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേട് പുറത്തുവന്നത്. നിക്ഷേപകൾ ഭാസുരാംഗന്റെ വീടുകളിൽ വരെ എത്തി പ്രതിഷേധിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. അന്നൊന്നും അനങ്ങാതിരുന്ന പാർട്ടി നേതൃത്വത്തിന്റെ ഇപ്പോഴത്തെ നടപടി സൂചിപ്പിക്കുന്നത് നേതൃത്വത്തിനും ഇക്കാര്യങ്ങൾ അറിയാമായിരുന്നു എന്ന് തന്നെയാണ്.

ആ സമയത്തൊന്നും പാർട്ടി ഒരു നടപടിയും എടുത്തിരുന്നില്ല. സിപിഐ യുടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ പണപ്പിരിവുകാരനാണ് ഭാസുരാംഗൻ എന്ന നേതാവ് . അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ എടുക്കുന്ന നടപടി സാമ്പത്തിക തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന് കാരണം. എന്നാൽ ഇപ്പോൾ ഇ.ഡി.യുടെ പിടികൂടി എന്ന സാഹചര്യത്തിലാണ് കൈ കഴുകൽ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.

ഇന്ന് ചേർന്ന സിപിഐ ജില്ലാക്കമ്മറ്റി ഭാസുരാംഗൻ വിഷയം മാത്രമാണ് ചർച്ചയ്ക്ക് എടുത്തത്. അഞ്ചു മിനിറ്റു കൊണ്ടു യോഗം ചേർന്നു തീരുമാനം എടുത്തു പിരിഞ്ഞു. നേരത്തേ കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇ ഡി എത്തിയപ്പോൾ കേന്ദ്രം സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് സിപിഎം നടത്തിയത്. എന്നാൽ ഇത്തവണ ഇഡിയെ തള്ളാതെയാണ് സിപിഐ ഭാസുരാംഗനെതിരേയാണ് നടപടിയെടുത്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *