പത്തനംതിട്ട – കൊച്ചിയിലെ കളമശ്ശേരിയിൽ യഹോവാ സാക്ഷികൾ എന്ന പെന്തക്കൊത്ത് കൂട്ടായ്മയുടെ കൺവൻഷൻ നടക്കുന്ന സ്ഥലത്ത് നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ആദ്യ കേസ് പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്തു. മതവിദ്വേഷം പടർത്തുക, കലാപം ഉണ്ടാക്കാൻ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോഴഞ്ചേരിക്കാരനായ റിവ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്.ഡി.പി.ഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു റിവ തോളൂർ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ വന്ന പോസ്റ്റ്. എഫ്.ബി പ്രൊഫൈൽ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ല പ്രസിഡൻറ് ഹാരീസ് ആണ് പൊലീസിൽ പരാതി നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

