തിരുവല്ല – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലാമേള സർഗസംഗമം 2023-24 ന്റെ ഉദ്ഘാടനം തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ നിർവഹിച്ചു. പുളിക്കീഴ് റിയോ ടെക്‌സാസ് കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. തിരുവല്ല രൂപത മലങ്കര കത്തോലിക്ക സഭ ആർച്ച് ബിഷപ് റവ.ഡോ. തോമസ് മാർ കുറിലോസ് മുഖ്യപ്രഭാഷണം നടത്തി. സി ഡി പി ഒ ഡോ. ആർ പ്രീത കുമാരി വിഷയാവതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് ഭിന്നശേഷി സൗഹൃദ ബ്ലോക്കാക്കുകയെന്ന ലക്ഷ്യം സാക്ഷാൽകരിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക്തല ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. ഭിന്നശേഷി പ്രതിഭകളുടെ കലാകായിക മത്സരങ്ങൾ അരങ്ങേറി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനിൽ കുമാർ സമ്മാനവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അരുന്ധതി അശോക്, പഞ്ചായത്ത് പ്രസിഡന്റ്മാരായ നിഷ അശോകൻ, മാത്തൻ ജോസഫ്, പ്രസന്ന കുമാരി, എം ജി രവി, കെ ജി സഞ്ജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ താമരചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്‌സൺ മറിയാമ്മ എബ്രഹാം, ജില്ല വനിത ശിശു വികസന ഓഫീസർ യു അബ്ദുൾ ബാരി, ബ്ലോക്ക് മെമ്പർമാരായ എബ്രഹാം, സി കെ അനു, എം ബി അനീഷ്, ജിനു തോമ്പുംകുഴി, അഡ്വ. വിജി നൈനാൻ, കടപ്ര പഞ്ചായത്ത് അംഗം ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.


