മല്ലപ്പള്ളി: കീഴ്‌വായ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിടെ കുന്നന്താനം പാലയ്ക്കാത്തകിടിയില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. പാലയ്ക്കാത്തകിടി സ്മിതാ ഭവനം ശ്രീജ ജി. മേനോന്‍ (36), ഭര്‍ത്താവ് ബിനു (40) എന്നിവരാണ് മരിച്ചത്. ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റ് നിലയിലാണ്. ബിനുവിന്റെ കഴുത്തിനാണ് മുറിവ്. ദമ്പതികള്‍ തമ്മിലുളള സംഘട്ടനത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നിരിക്കുന്നത്. ബിനു ശ്രീജയെ കൊന്ന ശേഷം ജീവനൊടുക്കിയതോ മറിച്ചോ ആകാം സംഭവമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

