പത്തനംതിട്ട ജില്ലയിലെ നിയമനങ്ങൾ, ക്വട്ടേഷനുകൾ തുടങ്ങിയ പ്രധാന അറിയിപ്പുകൾ
സെക്യൂരിറ്റി നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച് എം സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരൈ (വിമുക്തഭടന്മാരെ മാത്രം) 12000 രൂപ മാസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഒക്ടോബർ 27 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത : സേവനം അനുഷ്ഠിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ, പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാർഥികൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ : 9995505884.
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര തീർഥാടന വിശ്രമ കേന്ദ്രവും കംഫർട്ട് സ്റ്റേഷനും നിലവിലെ അവസ്ഥയിൽ ഒക്ടോബർ 25 മുതൽ 2026 ഒക്ടോബർ 24 വരെ (മൂന്ന് വർഷം) ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. റസ്റ്ററോന്റും ഡോർമെട്രിയും ഓഫീസ് റൂമുമായി നടത്താൻ സാധിക്കുന്ന ഈ കെട്ടിടം ഏറ്റെടുക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ക്വട്ടേഷൻ സമർപ്പിക്കാം.ക്വട്ടേഷനുകൾ സെക്രട്ടറി ഡി.ടി.പി.സി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, കോഴഞ്ചേരി എന്ന പേരിൽ മുദ്ര വെച്ച കവറിൽ ഒക്ടോബർ 18 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി സമർപ്പിക്കണം. ഫോൺ : 9447709944,0468 2311343.
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഓട്ടോകാഡ് ടുഡി, ത്രീഡി, ത്രീഡി എസ് മാക്സ്, മെക്കാനിക്കൽ കാഡ് , ഇലക്ട്രിക്കൽ കാഡ്, ഗ്രാഫിക് ഡിസൈൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0469 2961525, 8078140525.
ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ താൽക്കാലിക ഒഴിവുകൾ
പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയിൽ ബ്ലോക്ക് തലത്തിൽ നിർവഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മല്ലപ്പള്ളി,ഇലന്തൂർ,കോയിപ്രം, കോന്നി എന്നീ ബ്ലോക്കുകളിലായി നാലൊഴിവ്.വിദ്യാഭ്യാസ യോഗ്യത: വി.എച്ച്.എസ്.സി (അഗ്രിക്കൾച്ചർ/ ലൈവ്സ്റ്റോക്ക്). കുടുംബശ്രീ അംഗം /കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. ഒക്ടോബർ ഒന്നിന് 35 വയസിൽ കൂടാൻ പാടില്ല. നേരിട്ടുള്ള അഭിമുഖം. ഉദ്യോഗാർഥികൾ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയും ബയോഡാറ്റയും ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമർപ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും , അയൽക്കൂട്ട അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സി ഡി എസിന്റെ സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം. നിയമനത്തിന്റെ കാലാവധി ഡിസംബർ 31 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19 ന് വൈകുന്നേരം അഞ്ചുവരെ. ഫോൺ : 0468 2221807.
ദക്ഷിണ റെയിൽവേ തൊഴിലവസരം
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിരിക്കുന്ന 214 ഗേറ്റ് കീപ്പർമാരുടെ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒക്ടോബർ 20 നു 50 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ ആധാർ കാർഡ്, വിമുക്തഭട തിരിച്ചറിയൽ കാർഡ് , ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, പെൻഷൻ പേമെന്റ് ഓർഡർ, പത്താം ക്ലാസ് / തത്തുല്യ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 16 നു മുമ്പായി പത്തനംതിട്ട സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ :9746763607.
റാങ്ക് പട്ടിക നിലവിൽ വന്നു
പത്തനംതിട്ട ജില്ലയിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ (പാർട്ട് -1 ഡയറക്ട് റിക്രൂട്ട്മെന്റ്)(കാറ്റഗറി നം. 405/2021) തസ്തികയുടെ റാങ്ക് പട്ടിക നിലവിൽ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.
ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കോന്നി ബ്ലോക്കിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിലേക്കായി കമ്പ്യൂട്ടർ, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 19 ന് പകൽ മൂന്നിനു മുൻപായി കുടുംബശ്രീ ജില്ലാമിഷന്റെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0468 2221807.
ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കോന്നി ബ്ലോക്കിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിലേക്കായി യു.പി.എസ് മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 19 ന് പകൽ മൂന്നിനു മുൻപായി കുടുംബശ്രീ ജില്ലാമിഷന്റെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0468 2221807.
എൽഎൽ.എം ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ
കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലുള്ള നിയമപഠന വിഭാഗത്തിൽ രണ്ട് വർഷത്തെ എൽഎൽ. എം കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവ്. ജനറൽ – 4, ഒ.ബി. സി.(എൻ.സി.എൽ.)9, പട്ടികജാതി-5, പട്ടികവർഗം -3 എന്നിങ്ങനെ ആകെ 21 സീറ്റുകളിലേക്ക് വകുപ്പുതല പ്രവേശന പരീക്ഷയുടെയും സംവരണ മാനദണ്ഡങ്ങൾ അനുസരിച്ചു ആയിരിക്കും പ്രവേശനം. താത്പര്യമുള്ളവർ ഒക്ടോബർ 17 ന് രാവിലെ 10 ന് തിരുവല്ല വളഞ്ഞവട്ടം ആലുംതുരുത്തിയിലുള്ള നിയമപഠന വിഭാഗത്തിൽ വിദ്യാഭ്യാസ യോഗ്യതയും സംവരണ അർഹതയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ : 9968313515, 0469-2638130 .വെബ്സൈറ്റ് www.cukerala.ac.in.
അടൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്
സീനിയോറിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
2024-2026 കാലയളവിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാൻ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ലിസ്റ്റുകൾ പരിശോധിക്കാം. ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നവംബർ പത്തിന് മുൻപായി അടൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നേരിട്ടോ വെബ്സൈറ്റ് മുഖേനയോ സമർപ്പിക്കാം. ഫോൺ : 04734-224810.
ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ, ഡീസൽ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 18 ന് വൈകുന്നേരം നാലിനു മുൻപായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0468 2221807.
സംഘാടക സമിതി രൂപികരിച്ചു
ഒക്ടോബർ 18 ന് തോട്ടക്കോണം ഗവഃ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന
പന്തളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു. പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീലസന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ രൂപീകരണ യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീകല പ്രവർത്തന വിശദീകരണം നടത്തി. സംഘാടക സമിതി ചെയർമാനായി പന്തളം നഗരസഭ കൗൺസിലർ .കെ.ആർ വിജയകുമാറിനെയും ജനറൽ കൺവീനറായി തോട്ടക്കോണം ജി.എച്ച് .എസ് .എസ് പ്രിൻസിപ്പൽ ജി.സുനിൽ കുമാറിനെയും ജോയിന്റ് കൺവീനർമാരായി തോട്ടക്കോണം ജി.എച്ച് .എസ് .എസ് ഹെഡ് മാസ്റ്റർ പി.ഉദയൻ , തോട്ടക്കോണം ജി.എൽ.പി.സ്‌കൂൾ പ്രഥമാധ്യാപിക ജി.അശ്വതി എന്നിവരെ തെരഞ്ഞെടുത്തു. പന്തളം നഗരസഭ വികസന സ്ഥിരം സമിതി ചെയർമാർ ബെന്നി മാത്യു, പന്തളം നഗരസഭ കൗൺസിലർ സുനിതാ വേണു ,തോട്ടക്കോണം ഗവഃ ജി.എച്ച് .എസ് .സ്‌കൂൾ പി.ടി. എ.പ്രസിഡന്റ് എം.ജി.മുരളീധരൻ, തോട്ടക്കോണം ജി.എച്ച് .എസ് .സ്‌കൂൾ മനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. ഷിജു തോട്ടക്കോണം ജി.എൽ പി.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഓമനകുട്ടൻ, അധ്യാപക സംഘടനാപ്രതിനിധികൾ , ക്ലബ്ബ് കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകൾ തോട്ടക്കോണം ഗവഃ ഹൈസ്‌ക്കൂൾ ഹയർ സെക്കൻഡറി സ്‌കൂൾ വിഭാഗത്തിലും ഗണിത ശാസ്ത്രമേള തോട്ടക്കോണം ജി.എൽ.പി.സ്‌കൂളിലും നടത്തും.
മാലിന്യം തളളിയ വ്യക്തിയെ പിടികൂടാൻ
സഹായിച്ച ആളിന് പാരിതോഷികം നൽകി
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുറ്റിപൂവത്തുങ്കൽ പടിക്കൽ റോഡിനോട് ചേർന്ന് മാലിന്യം തള്ളിയ ആളിനെ പിടികൂടാൻ സഹായിച്ച ആളിന് പാരിതോഷികം നൽകി. ആറ്റാശേരിൽ വീട്ടിൽ മാത്യു ഫിലിപ്പ് എന്നയാളിനാണ് പിഴ തുകയുടെ 25 ശതമാനമായ 2500 രൂപ പാരിതോഷികമായി നൽകി. പഞ്ചായത്തിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ അധ്യക്ഷത വഹിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് ആളുകൾ മുന്നോട്ട് വരണമെന്ന് പ്രസിഡന്റ് അറിയിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെൻസി അലക്സ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ മനുഭായി മോഹൻ, പി.ജ്യോതി, മെമ്പർമാരായ ലൈസാമ്മ സോമർ, എബി മേക്കരങ്ങാട്ട്, രതീഷ് പീറ്റർ, ജോളി റജി, മോളിക്കുട്ടി ഷാജി, കെ ബി രാമചന്ദ്രൻ,ടി.ടി മനു , ഗീത ശ്രീകുമാർ, ,റജി ചാക്കോ, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി , ഹെൽത്ത് ഇൻസ്പെക്ടർ എൻ,റഫീന എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര ബാലികാദിനാഘോഷം
പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി പത്തനംതിട്ട തൈക്കാവ് ഗവ.എച്ച്. എസ്.എസ് സ്‌കൂളിൽ ഹെഡ്മിസ്ട്രസ് കെ.സുമതിയുടെ അധ്യക്ഷതയിൽ നടന്നു.ജില്ലാ വനിത ശിശു വികസന ഓഫീസർ യു.അബ്ദുൽ ബാരി പരിപാടി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ദിശയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഡബ്ലൂ.സി മെമ്പറുമായ ഷാൻ രമേശ് ഗോപൻ, മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ എസ്. ശുഭശ്രീ, സീനിയർ അധ്യാപിക കെ.ആർ സുജാത, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഡോ.അമല മാത്യു, സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർ അമല എം ലാൽ തുടങ്ങിയവർ പങ്കെടുത്തു.
ക്വട്ടേഷൻ ക്ഷണിച്ചു
പത്തനംതിട്ട ഡിടിപിസി യുടെ നിയന്ത്രണത്തിൽ വടശേരിക്കര പാലത്തിന് സമീപവും പന്തളം പാലത്തിന് സമീപവും സ്ഥിതി ചെയ്യുന്ന കംഫർട്ട് സ്റ്റേഷനുകൽ നവംബർ 15 മുതൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താത്പര്യമുളളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21 ന് ഉച്ചയ്ക്ക് 2.30. വരെ. ഫോൺ : 0468 2311343, 9447709944.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ മുകളിലോട്ടുളള കോഴ്സുകളിൽ പഠിക്കുന്ന മക്കൾക്ക് 2023-24 അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. തിരുവല്ല കറ്റോട് ക്ഷേമനിധി ഓഫീസിൽ നിന്നും അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. ഫോൺ : 0469 2603074.
അലങ്കാര മത്സ്യകുഞ്ഞുങ്ങൾ വിതരണത്തിന്
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സിൽ നിന്ന് അലങ്കാര മത്സ്യ കുഞ്ഞുങ്ങളെ 13ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ സർക്കാർ നിശ്ചയിച്ച നിരക്കിൽ വിതരണം ചെയ്യും. ഫോൺ : 9846604473, 0468 2214589.


