തൃശൂർ – കേരളത്തിലെ മൊത്തം സഹകരണ ബാങ്കുകളിലെയും പുറത്തുവന്ന ക്രമക്കേടുകളുടെ കണക്കുകൾ നിരത്തി, മൊത്തത്തിൽ രണ്ടിടത്ത് മാത്രമാണ് ഞങ്ങൾ സഖാക്കളുടെ ക്രമക്കേട് എന്ന് പറഞ്ഞുള്ള കാപ്സ്യൂൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഓടിക്കൊണ്ടിരിക്കെ കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലെയും രാഷ്ട്രീയക്കാർക്കും ബന്ധുക്കൾക്കും ഒക്കെ അനുവദിച്ച എല്ലാ വായ്പ്പകളിലെയും ക്രമക്കേടുകൾ മുഴുവൻ അന്വേഷിക്കണമെന്ന ആവിശ്യമാണ് തട്ടിപ്പിട്ടിനിരയായ സാധാരണക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഇ.ഡി അന്വേഷണം മുറുകുമ്പോൾ കടുത്ത സമ്മർദ്ദത്തിലാണ് സിപിഎം നേതാക്കൾ. സിപിഎം നേതാവായ അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് കൂടി ഇഡി കടന്നതോടെ അടുത്തതായി ആര് എന്ന ആശങ്കയാണ് നേതാക്കളെ അലട്ടുന്നത്. എല്ലാം കൊണ്ടു വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് കരുവന്നൂരിലെ അടക്കം സഹകരണ ബാങ്കുകളിലെ കേസുകൾ . കാരണം ബാങ്കുകൾ ഭരിക്കുന്ന സഖാക്കളെ മാത്രം വിശ്വസിച്ചു നിക്ഷേപിച്ച പണം പോയതും സാധാരണക്കാരായ സഖാക്കന്മാരുടെയും അനുഭാവികളുടേതുമാണ്. പണം തട്ടിയെടുക്കുകയും ബാങ്കിനെ കരുവാക്കി കള്ളപ്പണം വെളിപ്പിച്ചവരാകട്ടെ സിപിഎം നേതാക്കളും. ചുരുക്കത്തിൽ പ്രതികളും ഇരകളും എല്ലാം സിപിഎം ബന്ധമുള്ളവർ. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലെയും വഴിവിട്ട വായ്‌പകൾ അന്വേഷിക്കുന്നതിലൂടെ പുറത്തു വരിക രാഷ്ട്രീയക്കാരായ ക്രിമിനലുകളുടെ തട്ടിപ്പാണ്.
സാധാരണ എല്ലായിടത്തും ഇരകൾക്കൊപ്പം നിൽക്കുന്ന സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സഹകരണ തട്ടിപ്പിൽ മാത്രം പണം പോയവർക്കൊപ്പം നിൽക്കാതെ തട്ടിപ്പുകാരായ പ്രതികൾക്കൊപ്പമാണ് നിലകൊള്ളുന്നത് എന്ന വൈരുദ്ധ്യം തന്നെ കള്ളപ്പണ ഇടപാടിൽ സഖാക്കന്മാരുടെ നെഞ്ചിടിപ്പ് എത്രമാത്രം ഉണ്ടന്നത് വ്യക്തമാക്കുന്നു. . ഇഡി ഇന്നലെ അരവിന്ദാക്ഷൻ എന്ന കണ്ണൂരിലെ ചെറുമീനെ അറസ്റ്റു ചെയ്തതോടെയാണ് ഇരകൾക്കൊപ്പമല്ല പ്രതികൾക്കൊപ്പം ആണ് എന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയത്. ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടി കൊടിപിടിച്ചു മുദ്രാവാക്യങ്ങളുമായി സിപിഎം രംഗത്തില്ല എന്നത് ശ്രദ്ധേയം..
‘സഹകരണ സംരക്ഷണം’ എന്ന പേരിട്ടു കൊണ്ടാണ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ തട്ടിപ്പുകാരെ സംരക്ഷിക്കാൻ സിപിഎം കഠിന ശ്രമം നടത്തുന്നത്. കേരളത്തിലെ മൊത്തം സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ ക്രമക്കേടുകൾ പുറത്തു വരുന്നതിലൂടെ ഇ.ഡി നെഞ്ചത്ത് മാത്രമല്ല
എല്ലായിടത്തും കയറി നിരങ്ങുമ്പോൾ നരേന്ദ്രമോദിക്ക് ചായക്കട തുടങ്ങാൻ സഹകരണ ബാങ്ക് വായ്‌പ്പാ അനുവദിക്കാത്തത് കൊണ്ടാണെന്നുമുള്ള കാപ്സൂൾ വരെ വരും.


