നിയമന ഒഴിവുകളും , പത്തനംതിട്ട ജില്ലാ അറിയിപ്പുകളും

Pathanamthitta
Print Friendly, PDF & Email

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫർമേഷൻ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /ഇൻഫർമേഷൻ ടെക്നോളജി /എൻ.ഐ.ഇ.എൽ.ഐ.ടി എ ലെവൽ എന്നിവയിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഐ.സി.ടി.എസ്.എം ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ.റ്റി.സി./ എൻ.എ.സി.) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ ഒക്ടോബർ അഞ്ചിന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐടിഐ യിൽ ഹാജരാകണം. ഫോൺ: 0468 2258710.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് . ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ. റ്റി. സി./ എൻ. എ. സി.) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ ഒക്ടോബർ അഞ്ചിന് രാവിലെ 11 ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐടിഐ യിൽ ഹാജരാകണം . ഫോൺ: 0468- 2258710

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ഒരു വർഷത്തേക്കായി ടാക്സി പെർമിറ്റുള്ള വാഹനം വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ആറന്മുള മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ഒക്ടോബർ നാലിന് ഉച്ചയ്ക്ക് ഒന്നുവരെ ലഭിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ ദർഘാസുകൾ സ്വീകരിക്കുന്നതും ഉച്ചയ്ക്ക് 3.30 തുറക്കുന്നതുമാണ്. ഫോൺ : 0468-2319998, 8281954196.

ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്)(മലയാളം മീഡിയം)(ഡയറക്ട്) (കാറ്റഗറി നം.203/2021)തസ്തികയുടെ 18.04.2023 തീയതിയിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പു നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകൾ ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2222665.

ലാബ് ടെക്നീഷ്യൻ നിയമനം
അന്തിചിറയിൽ പ്രവർത്തിക്കുന്ന ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഡിഎംഎൽടി അല്ലെങ്കിൽ ബിഎസ്സി എംഎൽടി യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ് . അഭിമുഖം ഒക്ടോബർ 10 ന് രാവിലെ 10 ന് ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഫോൺ : 04734 223472, 8592921472, 9496326491.

അംശദായ കുടിശിക അടയ്ക്കാൻ അവസരം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരിൽ അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയ തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടവാക്കുന്നതിനുളള സമയപരിധി സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 31 വരെ നീട്ടി. അംഗങ്ങൾ ആധാർ കാർഡിന്റെ പകർപ്പ് കൂടി ഹാജരാക്കണം. കുടിശികയുളള അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468-2327415. (പിഎൻപി 3279/23)

കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം
ഇലന്തൂർ ആർട്സ് ആന്റ് സയൻസ് കോളജിൽ നിന്നും 2021-22 വർഷത്തിൽ കോഴ്സ് പൂർത്തിയാക്കിയ ബി.എ, ബിഎസ്സി, ബികോം വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക ഒക്ടോബർ 10 നകം കോളജിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30 ന് മുമ്പായി തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് വന്ന് കൈപ്പറ്റണമെന്നും നിശ്ചിത തീയതിക്കകം കൈപ്പറ്റാത്ത തുകകൾ സർക്കാരിലേക്ക് അടക്കുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *